കോഴിക്കോട്: മകന്‍ അമ്മയ്ക്ക് മദ്യം നല്‍കിയ ശേഷം ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. താമരശ്ശേരി സ്വദേശിയായ 68 കാരി നാരായണിയെയാണ് മകൻ രാജൻ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചത്. അവശയായ നാരായണിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിൽ പ്രകോപിതനായാണ് മകൻ അമ്മക്ക് മദ്യം നൽകിയത്. രാജനെതിരെ പേരാമ്പ്ര പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
