തിരുവനന്തപുരത്ത് പേരൂർക്കടയിലെ വീട്ടമ്മയെ കൊലപ്പെടുത്തിയത് മകൻ അക്ഷയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അമ്മയുമായുള്ള വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടു വളപ്പിലിട്ട് കത്തിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് പേരൂർക്കട പടയണി ലൈനിലിലെ വീട്ടുവളപ്പിൽ കത്തി കരിഞ്ഞ നിലയിൽ വീട്ടമമ്യുടെ മൃതദേഹം കണ്ടെത്തിയത്. മകൻ അക്ഷയും അമ്മ ദീപയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടിലെ ചവറുകള്‍ കത്തിക്കുന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹത്തിൻറെ കാലുമാത്രമാണ് അവശേഷിച്ചിരുന്നത്. സാഹചര്യ തെളിവുകള്‍ തന്നെ കൊലപാകമാണെന്ന സംശയം ബലപ്പെടുത്തി. മകൻ അക്ഷയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടായി.

ആദ്യം കുറ്റം സമ്മതിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാകത്തിൻറെ ചുരുള്‍ അഴിഞ്ഞത്. അമ്മയുമായി നേരത്തെ ചില പ്രശ്നങ്ങളും പിണക്കുവുമുണ്ടായിരുന്നു. അമ്മയെ കുറിച്ച് മകനുണ്ടായിരുന്ന സംശയങ്ങളായിരുന്നു ഇതിന് കാരണം. 26ന് ഉച്ചക്ക് പുറത്തുപോയ വന്നശേഷം അക്ഷയും അമ്മയുമായി വഴക്കുണ്ടായി. വാക്കുതർക്കത്തിനിടെ അമ്മയെ ശ്വാസം മുട്ടിച്ചുകൊന്നു. വീടിനു പുറത്തുകൊണ്ടുപോയി കത്തിച്ചുവെന്നാണ് മൊഴി. പക്ഷെ അന്വേഷണ സംഘം മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. ഡിഎൻഎ ഫലവും ഫൊറൻസിക് ഫലവും വന്നശേഷമാത്രമേ അക്ഷയ് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തയുണ്ടാകൂയെന്ന പൊലീസ് പറയുന്നു.