പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചു​ഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. 

ലണ്ടൻ: മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ടതിന്റെ പേരിൽ നവനാസി ദമ്പതികൾക്ക് ലണ്ടൻ പൊലിസ് തടവുശിക്ഷ വിധിച്ചു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അം​ഗങ്ങളാണ് ഈ ദമ്പതിമാർ. പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചു​ഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. 

ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അം​ഗങ്ങളാണിവർ എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഘടനകൾ പാടെ നിരോധിക്കണമെന്നും കോടതി പറഞ്ഞു. മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ട ഇവരുടെ ചരിത്രം പരിശോധിച്ചപ്പോൾ വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരാണിവർ എന്ന് കണ്ടെത്തിയതായും കോടതി വെളിപ്പെടുത്തി. ​ഗൂഢവും ഭീകരവുമായ ലക്ഷ്യങ്ങളുള്ള സംഘടനയാണ് ഇവരുടേതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.