മാസങ്ങള്‍ക്ക് മുന്‍പാണ് 57കാരനായ പിതാവ് 37കാരിയെ വിവാഹം കഴിച്ചത്.
ദുബായ്: അച്ഛന്റെ രണ്ടാം വിവാഹത്തില് പ്രതിഷേധിച്ച് മകന് വീടിന് തീവെച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ദുബായ് അല് വര്ഖയില് ജൂലൈ നാലിന് നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള് കഴിഞ്ഞദിവസമാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്.
അച്ഛന് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിലുള്ള പ്രതിഷേധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു. സംഭവത്തില് 57കാരനായ പിതാവിനും അദ്ദേഹത്തിന്റെ 37 വയസുള്ള ഭാര്യയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. തീവെച്ച ശേഷം വീട്ടിലെ ബാത്ത്റൂമില് കയറി സ്വന്തം ശരീരത്തിലേക്ക് കത്തി കുത്തിയിറക്കി ആത്മഹത്യക്ക് ശ്രമിച്ച മകന്റെ നിലയും ഗുരുതരമാണ്.
മാസങ്ങള്ക്ക് മുന്പാണ് 57കാരനായ പിതാവ് 37കാരിയെ വിവാഹം കഴിച്ചത്. അന്നുമുതല് ഇതേച്ചൊല്ലി മകന് കലഹിച്ചിരുന്നു. വിദേശത്ത് താമസിച്ചിരുന്ന ഇയാള് അടുത്തിടെയാണ് അച്ഛനൊപ്പം താമസിക്കാനായി ദുബായിലെത്തിയത്. മേയ് മൂന്നിന് രാത്രി സമീപത്തെ പെട്രോള് സ്റ്റേഷനില് നിന്ന് പെട്രോള് വാങ്ങി വീട്ടില് കൊണ്ടുവന്നു. തുടര്ന്ന് ഇരുവരും ഉറങ്ങുന്നത് വരെ കാത്തിരുന്നു. ശേഷം 4ന് പുലര്ച്ചെ വീടിന് തീവെച്ചു. ഇതിന് ശേഷം ബാത്ത്റൂമിനുള്ളില് കയറി കത്തികൊണ്ട് സ്വയം കുത്തി മുറിവേല്പ്പിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.
വീട്ടില് നിന്ന് പുക ഉയരുന്നത് കണ്ട അയല്വാസികള് സിവില് ഡിഫന്സിനെ വിവരമറിയിച്ചു. അഗ്നിശമന സേന ഉള്പ്പെടെ സ്ഥലത്തെത്തി തീയണച്ച് വീട്ടിലുള്ളവരെ പുറത്തെടുത്തു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെയും റാഷിദ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
