ആംബുലന്‍സ് കിട്ടിയില്ല; അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകന്‍ ആശുപത്രിയിലെത്തിച്ചു
ഭോപ്പാല്: ആംബുലന്സ് കിട്ടാത്തതിനെ തുടര്ന്ന് പോസ്റ്റ്മോര്ട്ടത്തിനായി അമ്മയുടെ മൃതദേഹം ബൈക്കില് കെട്ടിവച്ച് മകന് ആശുപത്രിയിലെത്തിച്ചു. മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയിലാണ് സംഭവം. പാമ്പു കടിയേറ്റ കന്വര് ബായിയെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകാന് മകന് നിര്ദ്ദേശം നല്കി. എന്നാല് വാഹനം ഏര്പ്പെടുത്തിയില്ല. തുടര്ന്നാണ് 35 കിലോമീറ്റർ അകെലയുള്ള ആശുപത്രിയിലേക്ക് ബൈക്കില് കെട്ടി വെച്ച് മൃതദേഹം കൊണ്ടു പോയത്. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി.
