ഇടുക്കി: യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി തമിഴ്‌നാട് അതിര്‍ത്തിയില്‍ തള്ളിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ശാന്തന്‍പാറയില്‍ നിന്നും കാണാതായ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഗോപിയാണ് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം പിതാവിനെ ഗോപി പാടത്ത് ചവിട്ടി താഴ്ത്തി കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. വാഹനമോഷണ കേസുകളില്‍ പ്രതിയായ ഗോപി കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. ഇതിനിടെയാണ് പുതിയ കേസ്. ചന്ദന കേസുകളിലും തടി മോഷണത്തിലും സ്ഥിരം പ്രതിയായ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നത് '
