വിദേശത്ത് ചികിത്സയ്‍ക്കു പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലിയില്‍ മടങ്ങിയെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തിരിച്ചെത്തിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് അവര്‍ അമേരിക്കയില്‍ പോയത്. അസുഖത്തെ തുടര്‍ന്ന് യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവര്‍ പോയിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷ മടങ്ങിയെത്തിയതോടെ പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് സംസ്ഥാനത്തെ നേതാക്കളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയാണ്.