Asianet News MalayalamAsianet News Malayalam

സഭയ്ക്ക് കളങ്കം വരുത്തിയത് സഭയ്ക്കുള്ളിലെ അനീതി മറച്ചു പിടിച്ചവര്‍; കെസിബിസിക്ക് മറുപടിയുമായി എസ്ഒഎസ്

കന്യാസ്ത്രീകളുടെ സമരത്തിന് എതിരായ കെസിബിസിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍. സഭയ്ക്കകത്ത് നീതിയ്ക്കുവേണ്ടി ഉയര്‍ത്തിയ നിലവിളിയ്ക്ക് ഫലമില്ലാതായപ്പോളാണ് കന്യാസ്ത്രീകള്‍ നിയമ വഴി തേടിപ്പോയത്. കന്യാസ്ത്രീകളുടെ ഈ നടപടി തെറ്റായിപ്പോയെന്ന കെസിബിസി നിലപാടിനോട് വിയോജിപ്പെന്നും എസ്ഒഎസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

sos replies for kcbc statement against kerala nun protest
Author
Kottayam, First Published Sep 26, 2018, 1:45 PM IST

കോട്ടയം: കന്യാസ്ത്രീകളുടെ സമരത്തിന് എതിരായ കെസിബിസിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍. സഭയ്ക്കകത്ത് നീതിയ്ക്കുവേണ്ടി ഉയര്‍ത്തിയ നിലവിളിയ്ക്ക് ഫലമില്ലാതായപ്പോളാണ് കന്യാസ്ത്രീകള്‍ നിയമ വഴി തേടിപ്പോയത്. കന്യാസ്ത്രീകളുടെ ഈ നടപടി തെറ്റായിപ്പോയെന്ന കെസിബിസി നിലപാടിനോട് വിയോജിപ്പെന്നും എസ്ഒഎസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിന് കളങ്കം വരുത്തിയത്. സഭയ്ക്കുള്ളിലെ അനീതി മറച്ചു പിടിക്കുന്നവരാണ് സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയത്.ജീവിതം മുഴുവനും ദൈവത്തിനും സഭയ്ക്കും സമര്‍പ്പിച്ച സഹോദരിമാര്‍ക്കൊപ്പമാണ് സഭ നില്‍ക്കേണ്ടത്. പിതാവിനു തുല്യം സ്നേഹിച്ച വ്യക്തിയില്‍ നിന്നും ദുരനുഭവമുണ്ടായ സ്ത്രീയുടെ മനസ്സുകാണാന്‍ സഭ ശ്രമിക്കുന്നില്ലെന്നും സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.

അതേസമയം ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിന്റെ രണ്ട് അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. വൈക്കം ഡിവൈഎസ്പിക്ക് മറ്റ് കേസുകൾ തീർക്കാനുണ്ടെന്നാണ് ഇതിനായി നല്‍കുന്ന വിശദീകരണം.

Follow Us:
Download App:
  • android
  • ios