കൊച്ചി: പ്രളയക്കെടുതി സംസ്ഥാനമാകെ കനത്തനാശം വിതച്ച പശ്ചാത്തലത്തില്‍ മകളുടെ വിവാഹ ആഘോഷം ഒഴിവാക്കി കൊച്ചി മേയർ സൗമിനി ജെയ്ൻ‍. മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് സൗമിനി ജെയിന്‍റെ തീരുമാനം. 

കൊച്ചി: പ്രളയക്കെടുതി സംസ്ഥാനമാകെ കനത്തനാശം വിതച്ച പശ്ചാത്തലത്തില്‍ മകളുടെ വിവാഹ ആഘോഷം ഒഴിവാക്കി കൊച്ചി മേയർ സൗമിനി ജെയ്ൻ‍. മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് സൗമിനി ജെയ്നിന്‍റെ തീരുമാനം. 

ഓഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹ ആഘോഷത്തിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നുവെന്ന് മേയർ മേയർ സൗമിനി ജെയ്ൻ‍ പറഞ്ഞു. ഉറ്റ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമെന്നും സൗമിനി ജെയ്ൻ‍ വ്യക്തമാക്കി. തുക ഉടൻ കൈമാറുമെന്ന് മേയർ സൗമിനി ജെയ്ൻ‍ അറിയിച്ചു.