സൗമ്യ ആരേയോ ഭയപ്പെട്ടിരുന്നു,കൂട്ടക്കൊലയില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും അത് തെളിയിക്കണമെന്നും ആവശ്യപ്പെട്ടാണ് സൗമ്യ തന്നെ സമീപിച്ചതെന്നും അഭിഭാഷകന്‍
കണ്ണൂര്‍:പിണറായി കൂട്ടക്കൊലക്കേസിലും പ്രതി സൗമ്യയുടെ ആത്മഹത്യയിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സൗമ്യയുടെ അഭിഭാഷകൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി സംശയിക്കുന്നു അഭിഭാഷകൻ കത്തില്‍ പറയുന്നു. സൗമ്യ ആരേയോ ഭയപ്പെട്ടിരുന്നുവെന്നും കത്തിലുണ്ട്. കൂട്ടക്കൊലയില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും അത് തെളിയിക്കണമെന്നും ആവശ്യപ്പെട്ടാണ് സൗമ്യ തന്നെ സമീപിച്ചതെന്നും കത്തില്‍ അഭിഭാഷകന്‍ പറയുന്നുണ്ട്.
