സൗമ്യ വധക്കേസിൽ തിരുത്തൽ ഹർജിനൽകാൻ അറ്റോർണി ജനറലിന്റെ നിയമോപദേശം. തിരുത്തൽ ഹർജി നൽകിയാൽ സുപ്രീംകോടതിക്കുപറ്റിയ പിഴവ് സ്ഥാപിക്കാനാകും. ഹർജി പരിഗണിക്കുന്നത് കൂടുതൽ ജഡ്ജിമാരുള്ള ബെഞ്ചായതിനാൽ തീരുമാനം പുനഃപരിശോധിക്കാൻ സാധ്യത കൂടുതലെന്നും നിയമോപദേശം. ഇതിനായി നിയമസഹായം നൽകാമെന്നും എജി. സർക്കാർ അഭിഭാഷകർ എജിയുമായി പ്രാഥമിക ചർച്ച നടത്തി.