സ്വന്തം കുടുംബം പോലും മറന്ന് പലരും തന്നെ സഹായിച്ചു. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയായ മാര്‍കണ്ഡേയ കട്ജു വരെ കേസ് വാദിക്കാന്‍ വന്നു. ആരെയും കുറ്റം പറയുന്നില്ല. എന്നാല്‍ ഇനിയൊരു പെണ്‍കുട്ടിയ്ക്കും സൗമ്യയുടെ അനുഭവം ഉണ്ടാവാതിരിക്കാന്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങരുതെന്നുണ്ട്. ഇഞ്ചിഞ്ചായാണ് തന്റെ മകളെ അവന്‍ കൊന്നത്. ഹൈക്കോടതി വരെ നല്ല നിലയില്‍ വാദിച്ചു വന്ന കേസിന് ഒടുവില്‍ ഇങ്ങനെയൊരു അവസാനമുണ്ടായതില്‍ സങ്കടമുണ്ടെന്നും സൗമ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഗോവിന്ദച്ചാമി പുറംലോകം കാണരുതെന്ന് മാത്രം ആഗ്രഹമെന്ന് സൗമ്യയുടെ അമ്മ
Latest Videos
