ശ്രീനഗറിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 

ശ്രീനഗര്‍: ജമ്മു കാശ്മീലെ ശ്രീനഗറിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

തീവ്രവാദികളിൽ നിന്ന് രണ്ട് എ കെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതിനിടെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിര്‍ത്തൽ കരാര്‍ ലംഘിച്ചു. ഇന്ത്യൻ സേന തിരിച്ചടിച്ചു. പുൽവാമയിൽ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. എന്നാൽ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.