ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഐസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയും ഭര്‍ത്താവും അറസ്റ്റിലായി. സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റാണ് ഫാത്തിമ പട്ടേല്‍ സഫീദിന്‍ അസ്ലം ദല്‍ വെക്ചിയോ എന്നിവരെ പിടികൂടിയത്. ബ്രിട്ടീഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. ദമ്പതികളെ ഇതുവരെ കണ്ടത്താനായിട്ടില്ല. 

ഇരുവര്‍ക്കുമെതിരെ കവര്‍ച്ചയ്ക്ക് കേസെടുത്തിട്ടുണ്ട്. കട്ടെടുത്ത സാധനങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡും സ്വര്‍ണവുമടക്കമുള്ളവ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇരുവരെയും രാജ്യദ്രോഹ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.