ഇറ്റാലിയൻ നടൻ ബഡ് സ്പെൻസർ (86) അന്തരിച്ചു. മികച്ച കൊമേഡിയൻ നടൻ എന്നു പേരുകേട്ട ബഡ് സ്പെൻസർ യൂറോപ്പില്‍ ഏറെ ജനപ്രീതിയുള്ള നടനായിരുന്നു. മലയാളികള്‍ക്കും പ്രിയങ്കരനായ നടനായിരുന്നു ബഡ് സ്പെൻസർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നൂറ്റിയിരുപത് സിനിമകളിൽ സ്പെൻസർ പ്രധാന കഥാപാത്രമായി അഭിനയിച്ചു. മോസ്കിറ്റോ, ഫ്ലാറ്റ് ഓൺദി നൈൽ എന്നിവയാണ് പ്രധാന സിനിമകള്‍. യൂറോപ്യൻ നടനായ ടെറൻസ് ഹില്ലുമായി ചേര്‍ന്ന് അഭിനയിച്ച സിനിമകളാണ് സ്പെൻസർക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്. പതിനേഴ് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച് മെഗാ ഹിറ്റാക്കിയത്. ബഡ് സ്പെൻസറുടെ ശരിയായ പേര് കാർലോ ചെഡർ സോളി എന്നാണ്.

ബഡ് സ്പെൻസർ ടെറൻസ് ഹില്ലിനൊപ്പം