മാഡ്രിഡ്: പി​രി​ച്ചു​വി​ട​പ്പെ​ട്ട മു​ൻ ക​റ്റാ​ല​ൻ പ്ര​വി​ശ്യാ പ്ര​സി​ഡ​ന്‍റ് കാ​ർ​ലെ​സ് പീ​ജ്മോ​ണ്ടി​നും നാ​ലു മാ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ സ്പാ​നി​ഷ് ജ​ഡ്ജി യൂ​റോ​പ്യ​ൻ അ​റ​സ്റ്റ് വാ​റണ്ട്​ പുറ​പ്പെ​ടു​വി​ച്ചു. ബെ​ൽ​ജി​യ​ത്തി​ലേ​ക്ക് ക​ട​ന്ന അ​ഞ്ചു കാ​റ്റ​ലോ​ണി​യ​ൻ നേ​താ​ക്ക​ളും മാ​ഡ്രി​ഡി​ലെ ഹൈ​ക്കോ​ട​തി ന‌​ട​ന്ന വി​ചാ​ര​ണ​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ്പാ​നി​ഷ് ജ​ഡ്ജി വാറണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്പാ​നി​ഷ് ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​നു ‌പ​ക​രം ബ്ര​സ​ൽ​സി​ൽ നടക്കുന്ന അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന പീ​ജ്മോ​ണ്ടി​ന്‍റെ നി​ല​പാ​ടു സ്പാ​നി​ഷ് ജ​ഡ്ജി അം​ഗീ​ക​രി​ച്ചി​ല്ല. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യും കോ​ട​തി ത​ള്ളി. നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ ന​ട​ത്തു​മെ​ന്നു മാ​ഡ്രി​ഡ് ഉ​റ​പ്പു​ത​ന്നാ​ൽ മാ​ത്ര​മേ സ്പെ​യി​നി​ലേ​ക്കു മ​ട​ങ്ങു​ക​യു​ള്ളൂ​വെ​ന്നാ​ണ് പീ​ജ്മോ​ണ്ടി​ന്‍റെ നി​ല​പാ​ട്. സ്പെ​യി​ൻ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ട കാ​റ്റ​ലോ​ണി​യ മ​ന്ത്രി​സ​ഭ​യി​ലെ എ​ട്ട് മു​ൻ മ​ന്ത്രി​മാ​രെ​യും വി​ചാ​ര​ണ​യ്ക്ക് ശേ​ഷം സ്പാ​നി​ഷ് ഹൈ​ക്കോ​ട​തി ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്ക​ൽ, രാ​ജ്യ​ദ്രോ​ഹം, പൊ​തു​പ​ണം ദു​രു​പ​യോ​ഗം എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.