ഇ​യാ​ഗോ അ​സ്പാ​സ് നേ​ടി​യ ഗോ​ളാ​ണ് സ്പെയിനിന് വിജയമൊരുക്കിയത് 44ാം മിനിട്ടില്‍ ഗ്രീന്‍ അമേരിക്കയ്ക്കുവേണ്ടിയും 78ാം മിനിട്ടില്‍ എം​ബാ​പെ​ ഫ്രാന്‍സിനു വേണ്ടിയും വലകുലുക്കി 

പാരിസ്: ഫു​ട്ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധകരെ ആവേശത്തിലാക്കി സ്പാനിഷ് പട ത്രസിപ്പിക്കുന്ന ജയം പിടിച്ചെടുത്തു. എന്നാല്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം എന്ന വാഴ്ത്തലുകള്‍ക്കിടെ അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഫ്രാന്‍സിന് നിരാശാജനകമായ സമനില.

ലോകകപ്പില്‍ ഏവരും കരുതിയിരിക്കുകയെന്ന സന്ദേശം നല്‍കുകയായിരുന്നു സ്പെ​യി​ൻ. ആന്ദ്രെ ഇനിയെസ്റ്റയും റാമോസും ഇസ്കോയുമെല്ലാം നിറഞ്ഞുകളിച്ചപ്പോള്‍ ഏകപക്ഷീയമായ ഒ​രു ഗോ​ളി​നാണ് ടു​ണീ​ഷ്യ​യെ പരാജയപ്പെടുത്തിയത്. 84-ാം മി​നി​റ്റി​ൽ ഇ​യാ​ഗോ അ​സ്പാ​സ് നേ​ടി​യ ഗോ​ളാ​ണ് സ്പാനിഷ് പടയ്ക്ക് വിജയമൊരുക്കിയത്. ഒരു ഗോള്‍ വിജയമാണെങ്കിലും അത് സ്പാനിഷ് പടയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

അ​തേ​സ​മ​യം, ഫ്രാന്‍സ് ആരാധകരെ നിരാശരാക്കുകയായിരുന്നു. ഈ ലോകകപ്പില്‍ അത്ഭുതം കാട്ടാന്‍ ശേഷിയുള്ള ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങിയ ഫ്രഞ്ച് പോരാളികളെ യുഎസ്എ അക്ഷരാര്‍ഥത്തില്‍ തളയ്ക്കുകയായിരുന്നു. ഒ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് ഫ്രാ​ൻ​സും യു​എ​സും സ​മ​നി​ലയില്‍ പിരിഞ്ഞത്.

44ാം മിനിട്ടില്‍ ഗ്രീനാണ് അമേരിക്കയുടെ ഗോള്‍ നേടിയത്. 78ാം മിനിട്ടില്‍ എം​ബാ​പെ​ തിരിച്ചടിച്ചതോടെയാണ് നാണക്കേടില്‍ നിന്ന് ഫ്രാന്‍സ് കരകയറിയത്. ജൂ​ണ്‍ 14 ന് ആരംഭിക്കുന്ന ലോകകപ്പില്‍ 15ാം തിയതി സ്പെ​യി​ൻ പോ​ർ​ച്ചു​ഗ​ലി​നെ നേ​രി​ടും. ജൂ​ൺ 16ന് ഓ​സ്ട്രേ​ലി​യ​ക്കെതിരെയാണ് ഫ്രാന്‍സിന്‍റെ ആദ്യ പോരാട്ടം.