കാറ്റലോണിയൻ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്. ഭരണഘടനയുടെ 155-ാം വകുപ്പ് പ്രകാരം സ്വയംഭരണാവകാശം റദ്ദാക്കുന്ന തീരുമാനം അടുത്ത ശനിയാഴ്ച മുതൽ നിലവിൽ വരും. ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും രജോയ് പ്രഖ്യാപിച്ചു. സമാധാനവും സഹവർത്തിത്വവും ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നും സ്പെയിൻ വ്യക്തമാക്കി. തീരുമാനം ഈ മാസം 27ന് സ്പാനിഷ് സെനറ്റ് വോട്ടിനിടും. മൂന്ന് ആഴ്ച മുന്‍പാണ് സ്വതന്ത്ര കാറ്റലൻ രാജ്യത്തിനായി കാറ്റലോണിയയിൽ ഹിത പരിശോധന നടന്നത്. ഹിതപരിശോധന സ്പാനിഷ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്‍റിന്‍റെ കർശന തീരുമാനം.