ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതി ഇല്ല.

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതി ഇല്ല. ബില്ലിലെ ആവശ്യം ഭരണഘടനാ വിരുദ്ധമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. എം വിൻസെന്റ് എംഎല്‍എ ആയിരുന്നു അനുമതി തേടിയത്. 


അയ്യപ്പ വിശ്വാസികളെ പ്രത്യേകമതവിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നായിരുന്നു എം വിന്‍സെന്റ് എംഎല്‍എയുടെ ആവശ്യം.

സുപ്രീംകോടതി വിധിക്കെതിരെ സ്വകാര്യ ബില്ല് കൊണ്ടുവരാന്‍ ആവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കുകയായിരുന്നു. നിയമ വകുപ്പിന്റെ മറുപടിക്കൊപ്പമാണ് ബില്ലിന് അനുമതിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത്.