തിരുവനന്തപുരം: പാരിസ്ഥിക നിയമലംഘനം നടത്തിയെന്ന പാരാതിയിൽ പി.വി.അൻവ‍ർ എംഎൽഎയിൽ നിന്നും ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. എംഎൽഎമാരെ നിയമസഭ സമിതികളിൽ ഒഴിവാക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ഇതനുസരിച്ച മാത്രമേ നടപടിയെടുക്കാവു. വി.എം.സുധീരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പി.വി.അൻവറിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം സർക്കാരിനെ കൂടി കാര്യങ്ങൾ അറിയിക്കേതാണങ്കിൽ അറിയിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.