ദില്ലി: സംഘപരിവാർ ശക്തികൾക്കെതിരെ ശബ്ദം ഉയർത്തുന്നവർ കൊല്ലപ്പെടുമെന്ന് കോൺഗ്രസ് ഉപധ്യക്ഷൻ രാഹുൽ ഗാന്ധി. എതിർക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആർഎസ്എസ്സിനും ബിജെപിക്കുമുള്ളതെന്ന് രാഹുൽ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് പറഞ്ഞ രാഹുൽ തീവ്ര സ്വഭാവമുള്ള ശക്തികൾക്കെതിരെ സധൈര്യം പോരാടിവന്ന ഒരു മാധ്യമപ്രവർത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ ഉറപ്പു നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.