തിരുവനന്തപുരം: മന്ത്രിമാര്‍ എത്താത്തതിനാല്‍ പ്രത്യേക മന്ത്രിസഭായോഗം പിരിഞ്ഞു. ഓര്‍ഡിനന്‍സ് പുതുക്കാനായിരുന്നു പ്രത്യേക മന്ത്രിസഭായോഗം . അതേസമയം ആറ് മന്ത്രിമാര്‍ മാത്രമാണ് യോഗത്തിനെത്തിയത്.
13 മന്ത്രിമാര്‍ പങ്കെടുക്കാത്തതിനാല്‍ യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു . ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനുളള ശുപാര്‍ശ ചെയ്യാനായില്ല. പ്രത്യേക മന്ത്രിസഭാ യോഗമുളളത് മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. അതേസമയം മന്ത്രിസഭാ യോഗം തിങ്കളാഴ്ച വീണ്ടും ചേരും.
