ബാര്‍ കോഴ കേസില്‍ ഒത്തുകളിയാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

First Published 5, Mar 2018, 1:46 PM IST
special prosecutor kp satheeshan on Bar Scam Case Km Mani Clean chit
Highlights
  • ബാര്‍ കോഴ കേസില്‍ ഒത്തുകളിയാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കൊച്ചി: ബാർ കോഴ കേസില്‍ കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ഒത്തുകളിയെന്ന് ബാർ കോഴ കേസ്  സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. കെപി സതീശൻ. കെ.എം.മാണിയെ രക്ഷിക്കാൻ ഗൂഡാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. കഴിഞ്ഞ ചൊവ്വാഴ്ചയും ഉദ്യേഗസ്ഥർ വന്ന് കണ്ടിരുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിലയിരുത്തൽ. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. മാണിയെ രക്ഷിക്കാനുള്ള ഗൂഡാലോചനയിൽ ചില ഉന്നതർക്കും പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. കേസുമായി മുന്നോട്ട് പോകാനുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ വിജിലന്‍സിന്‍റെ കയ്യിലുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ വന്ന് കണ്ടപ്പോള്‍ കൂടുതല്‍ അന്വേഷണം നല്‍കാന്‍ ഉദ്യേഗസ്ഥന്  ഉപദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കെഎം മാണിയെ രക്ഷിച്ചെടുക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നു. സുകേശന്റെ രണ്ട് മുൻ റിപ്പോർട്ടുകൾ ഇതിന് തെളിവാണ്. രണ്ട് റിപ്പോർട്ടുകളുടെയും ഭാഷ രണ്ടാണ്. ഉന്നത ഇടപെടലെന്ന് കരുതുന്നെന്നും അഡ്വ കെ .പി സതീശൻ പറഞ്ഞു.

loader