കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഭീകര സംഘടനകളെ ചെറുക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പൊതുസുരക്ഷ, കുറ്റാന്വേഷണം,ഗതാഗത മന്ത്രാലയങ്ങളുമായി ഏകോപ്പിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം.
ആഗോളതലത്തിലും മധ്യേഷ്യയിലും തീവ്രവാദവും ഭീകരാക്രമണവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ഭീകര സംഘടനകളെ ചെറുക്കാനും ഇവര്‍ക്കെതിരെ പോരാടുനുമായി പ്രത്യേക പരിശീലനം ലഭിച്ച ഓഫീസര്‍മാരുടെ ഒരു സംഘത്തിന് രൂപംനല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകരാക്രമണത്തെ നേരിടാനും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനും സംഘാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. രാജ്യത്തെ സുരക്ഷാ, കുറ്റാന്വേഷണം, ഗതാഗതം തുടങ്ങിയ വകുപ്പുകളുമായി പുതിയ സംഘത്തെ ബന്ധപ്പെടുത്തി ഇവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.
വ്യോമ മാര്‍ഗനിരീക്ഷണത്തിനായി സംഘത്തിന് ഹെലികോപ്ടര്‍ സംവിധാനമൊരുക്കും. അവശ്യ സന്ദര്‍ഭങ്ങളില്‍ എവിടെയും കടന്നുചെല്ലാനും പ്രത്യാക്രമണം നടത്താനും സംഘത്തിന് അനുവാദമുണ്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് മൊഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സാബായുടയും ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും വിദഗ്‍ദ സംഘം പ്രവര്‍ത്തിക്കുന്നത്.
