പതിനാലാം നിയമസഭയുടെ സ്പീക്കറെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പി ശ്രീരാമകൃഷ്ണനാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. വിപി സജീന്ദ്രനാണ് എതിര്‍ സ്ഥാനാര്‍ഥി. 91 അംഗങ്ങളുള്ള ഇടതു മുന്നണി ജയം ഉറപ്പിക്കുന്നു. യുഡിഎഫിന് 47 അംഗങ്ങളേയൂള്ളൂ. അതേ സമയം ഏക ബിജെപി അംഗമായ ഒ രാജഗോപാലിന്‍റെയും സ്വതന്ത്ര അംഗം പിസി ജോര്‍ജിന്‍റെയും വോട്ട് ആര്‍ക്കാണെന്നാണ് ഉറ്റു നോക്കപ്പെടുന്നത്. ഇരുവരുടെയും വോട്ട് യുഡിഎഫിന് വേണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കഴിയുന്നതോടെ പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം പിരിയും.