ചെന്നൈ: പറന്നുയരുന്നതിനിടെ ചെന്നൈ- ദില്ലി സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.  ടയര്‍ പൊട്ടിയ വിമാനം റണ്‍വെയ്ക്ക് സമീപം കുടുങ്ങിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. 

പ്രധാന റണ്‍വെ അടച്ചതാണ് വിമാന  സര്‍വീസുകളെ ബാധിച്ചത്. രണ്ടാമത്തെ റണ്‍വെ മാത്രമാണ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത്. നൂറിലേരെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബോയിങ് 737 വിമാനത്തിന്റെ ടയറാണ് ടേക്കോഫിനിടെ പൊട്ടിയത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും അവരെ വിമാനത്താവള ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്‌പൈസ്  സ്‌പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 

പ്രധാന റണ്‍വെ വൈകീട്ട് ആറോടെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു. പ്രധാന റണ്‍വെ  അടച്ചതുമൂലം നിരവധി വിമാനങ്ങള്‍ വൈകിയതായും ചെന്നൈയിലേക്കുള്ള ഏതാനും വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടതായും ദേശീയ മാധ്യമങ്ങള്‍  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.