മുംബൈ: വാരണാസിയില്‍നിന്നും മുംബൈയിലേക്കുവന്ന സ്‌പൈസ് ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തില്‍ റണ്‍വെയില്‍നിന്ന് തെന്നിമാറി മണ്‍കൂനയിലേക്ക് കയറി. കനത്തമഴയെത്തുടര്‍ന്നാണ് എസ്ജി 703 എന്നവിമാനം 27ആം നമ്പര്‍ റണ്‍വെയില്‍നിന്നും തെന്നിമാറിയത്. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കനത്ത മഴതുടരുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.