മലപ്പുറം: മലപ്പുറം കൂരിയാട് സിപിരിറ്റ് ടാങ്കർ മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ അപകടത്തെത്തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.

മംഗലാപുരത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്പിരിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്. നിർത്തിയിട്ട ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്ത ലോറിക്ക് ബ്രേക്ക് കിട്ടാതെയാണ് മറിഞ്ഞതെന്നാണ് പോലീസ് കരുതുന്നത്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി നാഗദാസനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ തന്നെ ലോറിയുടെ മുകൾഭാഗത്തെ അടപ്പുകളിലൂടെ സ്പിരിറ്റ് ചോർന്നുതുടങ്ങി. ഇത് പ്രത്യേകം ടാങ്കുകളിൽ ശേഖരിച്ച് നിർവീര്യമാക്കിയാണ് അധികൃതർ അപകട സാധ്യത ഒഴിവാക്കിയത്. മണിക്കൂറുകൾക്കം തന്നെ ടാങ്കർ ക്രെയിനുപയോഗിച്ച് ഉയർത്തി ഗതാഗതം പുന:സ്ഥാപിച്ചു.