ബയ്യൂജി മഹാരാജ് വെടിയുതിര്‍ത്ത് ജീവനൊടുക്കി
ഇന്ഡോര്: മധ്യപ്രദേശിലെ ആത്മീയ നേതാവ് ബയ്യൂജി മഹാരാജ് സ്വയം വെടിയുതിര്ത്ത് മരിച്ചു. ഉടന് ഇന്ഡോറിലെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിരവധി രാഷ്ട്രീയ പ്രവര്ത്തകരും വ്യവസായികളും അനുയായികളായുള്ള ബയ്യൂജി മഹാരാജ് മുന് മോഡലാണ്. ബയ്യൂജിയുടെ ഉപദേശങ്ങള് തേടി വരുന്നവരില് കൂടുതലും മഹാരാഷ്ട്രയില്നിന്നുള്ളവരാണ്.
ഉദയ് സിങ് ദേശ്മുഖ് എന്നാണ് ബയ്യൂജി മഹാരാജിന്റെ യഥാര്ത്ഥ പേര്. മഹാരാഷ്ട്ര മുന് മുഖ്യമന്ത്രി സുശീല് കുമാര് ഷിന്ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്പ്പെടെ പ്രമുഖര് ബയ്യൂജിയുടെ അനുയായികളായിരുന്നു. ഇദ്ദേഹത്തിന് ഏപ്രിലില് മധ്യപ്രദേശ് സര്ക്കാര് സംസ്ഥാന മന്ത്രി പദവി നല്കിയിരുന്നെങ്കിലും ബയ്യൂജി അംഗീകാരം നിഷേധിച്ചതായി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇന്ഡോര് നഗരത്തോട് ചേര്ന്ന് 200 ഏക്കര് സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ആശ്രമം. വേഗതയേറിയ കാറുകള് ഓടിക്കുന്നതിലായിരുന്നു ബയ്യൂജിയ്ക്ക് പ്രിയം. വിവാഹിതനായ ബയ്യൂജിയ്ക്ക് ഒരു മകളുണ്ട്.
