സന്തോഷ് ട്രോഫി: കേരള ടീമിന് അഭിനന്ദനവുമായി കായിക മന്ത്രി  എ.സി മൊയ്തീൻ

First Published 1, Apr 2018, 5:43 PM IST
Sports minister AC moideen congratulate santosh trophy kerala team
Highlights
  • കീരിട നേട്ടം കായിക കേരളത്തിന് ആവേശം
  • കളിക്കാരെയും പരിശീലകരേയും മാനേജരെയും അഭിനന്ദിക്കുന്നു

തിരുവനന്തപുരം: ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ്ട്രോഫി നേടിയ കേരള ടീമിനെ അഭിനന്ദിച്ച് കായിക മന്ത്രി എ.സി മൊയ്തീന്‍. ടീം അംഗങ്ങളേയും പരിശീലകരേയും മന്ത്രി ഫോണില്‍വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ഗ്രൂപ്പ് മൽസരങ്ങളിലടക്കം  ഒറ്റമത്സരം പോലും തോല്‍ക്കാതെ കേരളം ചാമ്പ്യൻമാരായത്  ഏറെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. 

14 വർഷത്തിന് ശേഷം ആറാമത്തെ തവണ നേടിയ ഈ കീരിട നേട്ടം കായിക കേരളത്തിന് ആവേശകരമാണ്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന ജനതയാണ് മലയാളികൾ. ഈ വിജയം  കേരളത്തിന് സന്തോഷം പകരുന്നതാണ്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കളിക്കാരെയും പരിശീലകരേയും മാനേജരെയും അഭിനന്ദിക്കുന്നുവെന്നും സന്തോഷത്തിൽ പങ്ക് ചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

loader