പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന് കായികലോകത്തിന്‍റെ അഭിനന്ദനം
പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാന് കായികലോകത്തിന്‍റെ ആശംസ. ഇമ്രാന്‍റെ തഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആയതോടെ മുന്‍ നായകന്‍ പ്രധാനമന്ത്രിയാകുമെന്നാണ് വ്യക്തമാകുന്നത്.
ഇമ്രാന്‍റെ നേട്ടത്തില്‍ ആശംസകളുമായി സഹതാരങ്ങളും ലോകമെങ്ങുമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ മുന്‍ നായകന്‍ വസീ അക്രം, മുഹമ്മദ് ഹാഫിസ്, ഇയാന്‍ ബിഷപ്പ്, മൈക്കിള്‍ വോണ്‍, ബോയ്‌ക്കോട്ട്, റസ്സല്‍ അര്‍ണോള്‍ഡ്, രാജീവ് ശുക്ല, സഞ്ജയ് മഞ്ജരേക്കര്‍, വഖാര്‍ യൂനസ്, ഷാഹിദ് അഫ്രീദി, ശുഹൈബ്, അക്തര്‍, റമീസ് രാജ തുടങ്ങി നിരവധി പ്രമുഖര്‍ ഇമ്രാന്‍റെ വിജയത്തെ വാഴ്ത്തി രംഗത്തെത്തി.
1992ല്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ലോകകിരീടം നേടിക്കൊടുത്തതോടെയാണ് ഇമ്രാന്‍ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറിയത്.
