ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഉപദേശിച്ചു ഗുരു. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്തു അദ്ദേഹം. അപ്രതീക്ഷിതമായി എത്തിയ വലിയ ഒരു വിപത്തിനെ ജാതിമതചിന്തകൾക്കതീതമായി തോളോട് തോൾ ചേർന്ന് നാം നേരിടുന്പോഴാണ് ആ മഹാത്മാവിന്റെ മറ്റൊരു ജന്മദിനം എത്തുന്നത് എന്നത് യാദൃശ്ചികമാകാം
തിരുവനന്തപുരം: വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനുമാണ് വിദ്യ. ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച ഗുരുദേവന്റെ ജന്മദിനമാണ് ഇന്ന്. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നൽകി മുഖ്യധാരയിലേക്കുയർത്തിയ ഗുരുദേവന്റെ വചനങ്ങൾ ഇന്നും പ്രസക്തമാണ്.
ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഉപദേശിച്ചു ഗുരു. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്തു അദ്ദേഹം. അപ്രതീക്ഷിതമായി എത്തിയ വലിയ ഒരു വിപത്തിനെ ജാതിമതചിന്തകൾക്കതീതമായി തോളോട് തോൾ ചേർന്ന് നാം നേരിടുന്പോഴാണ് ആ മഹാത്മാവിന്റെ മറ്റൊരു ജന്മദിനം എത്തുന്നത് എന്നത് യാദൃശ്ചികമാകാം.
പക്ഷേ മുന്പിലാത്ത വിധം ഗുരുജയന്തിയുടെ മാറ്റ് കൂട്ടുന്നുണ്ട് നാം തീർത്ത ഈ മാതൃക. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി ദേവാലയങ്ങൾ ഉണ്ടാക്കിയപ്പോഴും വിദ്യ നഷ്ടപ്പെട്ടവർക്കായി വിദ്യാലയങ്ങൾ ഉണ്ടാക്കിയപ്പോഴും അദ്ദേഹം മുന്നിൽക്കണ്ടത് ഈ സാഹോദര്യമായിരുന്നു. അതുകൊണ്ട് ആ വചനങ്ങൾ നമുക്ക് ഉൾക്കൊള്ളാം. ജാതിക്കും മതത്തിനും അതീതമായി രൂപപ്പെട്ട ഊ കൂട്ടായ്മയുടെ മുന്നോട്ടുപോകാം. അതാകട്ടെ ഈ ജന്മദിനത്തിൽ ഗുരുവിനുള്ള ഏറ്റവും വലിയ ദക്ഷിണ.
