കെ എം മാണിയെച്ചൊല്ലി ഭിന്നത കെ.എം.മാണി കൊള്ളക്കാരനെന്ന അഭിപ്രായമില്ലെന്ന് ശ്രീധരൻ പിള്ള

കൊച്ചി: കെ എം മാണിയെച്ചൊല്ലി ബിജെപിയില്‍ ഭിന്നത. വി. മുരളീധരനെ തള്ളി പി.എസ്. ശ്രീധരൻപിള്ള. കെ.എം. മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ല. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ല. എന്‍ഡിഎയിലേക്ക് വരുന്ന കാര്യത്തിൽ കെ.എം. മാണി ആദ്യം നിലപാട് വ്യക്തമാക്കട്ടേയെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം കെ.എം മാണിക്ക് എൻ.ഡി.എയിൽ വരണമെങ്കിൽ നിലപാട് മാറ്റേണ്ടിവരുമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ വ്യക്തമാക്കി. അഴിമതിക്കാർക്ക് എൻ.ഡിഎയിൽ പ്രവേശനമില്ല. കുമ്മനം പറഞ്ഞത് എൻ.ഡിഎ. നിലപാട് അംഗീകരിക്കുന്നവർക്ക് സ്വാഗതമെന്നാണെന്നും വി. മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.