തിരുവനന്തപുരം: മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിള്ള. മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ബി ജെ പി മുന്നോട്ടുപോകുമെന്നും പി എസ് ശ്രീധരന്‍ പിള്ള.

മാധ്യമങ്ങളുമായി ചർച്ചയ്ക്ക് പോകേണ്ടെന്ന തീരുമാനം പിൻവലിച്ചു.  പാർട്ടി കോർ കമ്മിറ്റിയുടെ അനൗദ്യോഗിക തീരുമാനപ്രകാരമാണ് നേരത്തെ ചർച്ചകളിൽ നിന്ന് മാറി നിന്നത്. വിമർശനങ്ങളെ സ്വീകരിച്ച് ബി ജെ പി മുന്നോട്ടു പോകുമെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി.