മോദിയെ സംരക്ഷിക്കുന്ന ഫയൽ അന്ന് കണ്ടിരുന്നെങ്കിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല. ഔദ്യോഗിക വിവരം ഇപ്പോൾ പറയുന്നതിന് ന്യായീകരണമില്ല. മുല്ലപ്പള്ളി പറഞ്ഞത് പച്ചക്കള്ളമാണെന്നും ശ്രീധരൻപിള്ള
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇസ്രത്ത് ജഹാന്‍ കേസില്‍ മോദിയെ സംരക്ഷിച്ചതിന്‍റെ പ്രത്യുപകാരമായി ലഭിതച്ചതാണ് ലോക്നാഥ് ബെഹ്റയ്ക്ക് കേരളത്തിലെ പൊലീസ് മേധാവി സ്ഥാനമെന്നതായിരുന്നു കടകംപള്ളിയുടെ ആരോപണം.
എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഡിജിപിയെ കുറിച്ച് പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മോദിയെ സംരക്ഷിക്കുന്ന ഫയൽ അന്ന് കണ്ടിരുന്നെങ്കിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല. ഔദ്യോഗിക വിവരം ഇപ്പോൾ പറയുന്നതിന് ന്യായീകരണമില്ല. മുല്ലപ്പള്ളി പറഞ്ഞത് പച്ചക്കള്ളമാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു.
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ മോദിയേയും അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടൽ അന്നത്തെ എൻഐഎ ഉദ്യോഗസ്ഥനായ ലോക് നാഥ് ബഹ്‌റ നടത്തിയിരുന്നെന്നാണ് കടകംപള്ളി യൂത്ത് ലീഗിന്‍റെ സംസ്ഥാന യാത്രയിൽ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയൽ അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ താൻ കണ്ടെിരുന്നു. ഇതിന് പ്രത്യുപകാരമായാണ് മോദിയുടെ ശുപാർശയിൽ ബെഹ്‌റ സംസ്ഥാന ഡിജിപിയായത്.
ഇസ്രത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്റ വ്യക്തമാക്കണം. എന്‍ഐഎയില്‍ നിന്ന് അവധിയെടുത്തോയെന്നും അവധിയെടുത്തെങ്കില്‍ എന്തിനെന്ന് തുറന്നുപറയണമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
