തിരുവനന്തപുരം: വനിതാ മതിലില്‍ ബി ഡി ജെ എസിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻപിള്ള. അത് എൻ ഡി എ യിൽ ഭിന്നത ഉണ്ടാക്കില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്നാല്‍ ശബരിമലയുടെ പേരിലാണ് സി പി എം മതിൽ സംഘടിപ്പിക്കുന്നതെങ്കിൽ അത് തുറന്നു പറയാൻ തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

വനിതാ മതിലിനെ പൊളിക്കാന്‍  പലതലങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല. വനിതാ മതിൽ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതിൽ മാറുമെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് വ്യക്തമാക്കി.

അതേസമയം പാർട്ടി അംഗങ്ങൾക്ക് വനിതാ മതിലിൽ പങ്കെടുക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിളിക്കാനാവില്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു.