ജിഷ്‍ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പുറത്താക്കി. പാര്‍ട്ടി, സർക്കാർ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ശ്രീജിത്. സിപിഎം വളയം ലോക്കൽ കമ്മിറ്റി ചേർന്നാണ് നടപടി റിപ്പോർട്ട് ചെയ്തത്. എന്നാല്‍ നടപടിയെ കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.