ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും.
തിരുവനന്തപുരം:ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഗൗരവമായ വിഷയമെന്ന് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാമദാസ് അത്തുവലെ. അന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കാന് സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെടുമെന്നും രാമദാസ് അത്തുവലെ പറഞ്ഞു.
വരാപ്പുഴ പൊലീസ് കസ്റ്റഡിയില് മരിച്ച ശ്രീജിത്തിന്റെ ചികിത്സാ വിശദാംശങ്ങളില് ചെറുകുടലില് മുറിവുണ്ടായിരുന്നെന്നും ആന്തരിക അവയവങ്ങള് പ്രവര്ത്തനരഹിതമായെന്നും വ്യക്തമാക്കുന്നുണ്ട്. വീട് ആക്രമിച്ചതിനെ തുടര്ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്ത കേസില് വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില് വച്ച് മരണപ്പെട്ടത്.
