ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപ്പിച്ചു.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഹൈക്കോടതിയിൽ ഇന്നലെ ഹർജി ഫയൽ ചെയ്തു. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹർജി നൽകിയത്.
