വരാപ്പുഴ കസ്റ്റഡി മരണം ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആർടിഎഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആര്‍ടിഎഫുകാർ അവരുടെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സമാന്തര സേനയായി പ്രവർത്തിച്ചുവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.

എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വാദം. ശ്രീജിത്ത് ആരാണെന്നും വാസുദേവന്റെ വീട് ആക്രമിച്ച കേസിനെപ്പറ്റിപ്പോലും അറിയില്ലായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.