ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്നും റിപ്പോര്‍ട്ട്

വരാപ്പുഴ:വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ചികിത്സാരേഖ വിശദാംശങ്ങള്‍ പുറത്ത്. ചെറുകുടലില്‍ മുറിവുണ്ടായിരുന്നെന്നും ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്നും റിപ്പോര്‍ട്ട്. രക്തസമ്മർദ്ദം കൂടിയ നിലയിലായിരുന്നു രണ്ട് ദിവസവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.