ശ്രീജിത്തിന്‍റെ കസ്റ്റഡിമരണം: മറ്റു പ്രതികളുടെ ബന്ധുക്കളും ആശങ്കയില്‍
കൊച്ചി: വരാപ്പുഴയില് ഗൃഹനാഥന് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതിയായിരുന്ന ശ്രീജിത്ത് കസ്റ്റഡിയിലായിരിക്കെ മരിച്ച സംഭവത്തോടെ കൂട്ടുപ്രതികളുടെ ബന്ധുക്കളും ആശങ്കയറിച്ച് രംഗത്തെത്തി.
ശ്രീജിത്തിന്റെ ഒപ്പം അറസ്റ്റിലായവർക്കും ഗുരുതരമായ മർദ്ദനം ഏറ്റതായി ബന്ധുക്കൾ പ്രതികരിച്ചു. മകന്റെ ജീവനിൽ ആശങ്കയുണ്ടെന്ന് നാലാം പ്രതിയായ വിനുവിന്റെ അമമ കമല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ എല്ലാവരുടെയും മുഖത്ത് ഗുരുതര പരിക്കുകൾ കണ്ടതായി മറ്റ് പ്രതികളുടെ ബന്ധുക്കളും പറയുന്നു.
പൊലീസ് കസ്റ്റഡിയില് ഇരിക്കെ മര്ദ്ദനമേറ്റ ശ്രീജിത്തിനെ വയറുവേദനയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. തുടര്ന്ന് ശസ്ത്രക്രിയ നടത്തി. എന്നാല് ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു.
ശ്രീജിത്ത് ഉള്പ്പെട്ട സംഘം വീട് ആക്രമിച്ചതിനെ തുടര്ന്നാണ് ഗൃഹനാഥന് ആത്മഹത്യ ചെയ്തത്. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീജിത്തിന്റെ ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ചതില്നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് കമ്മീഷന് പറഞ്ഞു.
