ബൈക്കില്‍ സഞ്ചരിച്ച രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു
തിരുവന്തപുരം: ശ്രീകാര്യത്ത് പൊലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്കില് സഞ്ചരിച്ച രണ്ടു യുവാക്കള്ക്ക് പരിക്കേറ്റു. കാര്യവട്ടം സ്വദേശി ആശംസ് ജോയ്, സൂര്യ എന്നിവര്ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. പൊലീസ് തന്നെയാണ് ഇരുവരേയും ആശുപത്രിയില് എത്തിച്ചത്.
