ഹരിപ്പാട്: ശ്രീവൽസം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടിൽ നിന്നാണ് സുപ്രധാനമെന്ന് കരുതുന്ന ഡയറി കിട്ടിയത്. ഡയറിയിൽ പണമിടപാടുകളുടെയും ഭൂമിയിടപാടുകളുടെ വിവരങ്ങളാണ് ഉള്‍കൊള്ളുന്നത്. ആദായനികുതി വകുപ്പാണ് ഡയറി പിടിച്ചെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുടെ കണക്കുകളാണ് ഡയറിയില്‍ ഉള്ളത്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകളുടെ മുഖ്യ ഇടനിലക്കാരിയാണ് രാധാമണിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാഗാലാൻഡിൽ ചായക്കട നടത്തിപ്പുകാരിയായിരുന്നു രാധാമണി,

1992 ൽ കൊഹിമ യിലെത്തിയ രാധാമണിക്കും വരവിൽ കവിഞ്ഞ് സ്വത്തുണ്ടെന്നും വെളിവായി. ചില ശ്രീവൽസം സ്ഥാപനങ്ങൾ നിയന്തിച്ചിരുന്നതും രാധാമണിയാണ്. ശ്രീവൽസം ഇടപാടുകളിൽ രാധാമണിയുടെ പങ്കാളിത്തത്തിനും തെളിവ് കിട്ടിയിട്ടുണ്ട്.