ചലച്ചിത്രതാരം ശ്രീദേവിയുടെ നിര്യാണത്തില്‍ പ്രമുഖരുടെ അനുശോചനപ്രവാഹനം. മരണം ഞെട്ടിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളില്‍ അനശ്വരമായ പ്രകടനമാണ് ശ്രീദേവി കാഴ്ച വച്ചതെന്നും കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

ശ്രീദേവിയുടെ മരണം ഒരു ദു:സ്വപ്നമാകട്ടെ എന്നു രാംഗോപാല്‍ വര്‍മ്മ പറഞ്ഞു. വലിയ നഷ്ടമാണ് ശ്രീദേവിയുടെ വിയോഗമെന്ന് കമൽ ഹസ്സൻ ട്വിറ്ററിൽ പ്രതികരിച്ചു.