ബോണി കപൂര്‍ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്യും

ചെന്നൈ: അന്തരിച്ച നടി ശ്രീദേവിയുടെ ചിതാഭസ്മം ഭര്‍ത്താവ് ബോണി കപൂര്‍ ഇന്ന് രാമേശ്വരത്ത് കടലില്‍ നിമഞ്ജനം ചെയ്യും. വെള്ളിയാഴ്ച രാത്രിയോടെ ഭർത്താവ് ബോണി കപൂർ ചെന്നൈയിലേക്ക് ചിതാഭസ്മവുമായി എത്തിയിരുന്നു. ശനിയാഴ്ച രാമേശ്വരത്തില്‍ സ്വകാര്യവിമാനത്തിലെത്തുന്ന ബോണി കപൂര്‍ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്യും.

പൂജാവിധികളോടെയാകും ചിതാഭസ്മം നിമജ്ജനം ചെയ്യുക. ഫെബ്രുവരി 24നാണ് ദുബായിൽ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബിൽ മുങ്ങിമരിച്ചത്. ഫെബ്രുവരി 28ന് പതിനായിരക്കണക്കിന് ആരാധകരുടെയും ഇന്ത്യൻ സിനിമാലോകത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വിലെ പാർലെ സേവാ സമാജ് ഹിന്ദു ശ്മശാനത്തിൽ സംസ്കാരം നടന്നു.