ചെന്നൈ: വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തുടര്‍ന്ന് തമിഴ്നാട് ഗവര്‍ണര്‍ മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി.
എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. തന്റെ വസ്ത്രം വലിച്ചു കീറിയിട്ടും ഡിഎംകെ എംഎല്‍എമാരെ കുറ്റം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്പീക്കറുടെ നിര്‍ദേശപ്രകാരം സ്റ്റാലിനെയും മറ്റ് എംഎല്‍എമാരെയും സുരക്ഷ ഉദ്യോഗസ്ഥരെയും സഭയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കീറിയ വസ്ത്രവുമായിട്ടാണ് സ്റ്റാലിന്‍ രാജ്ഭവനിലെത്തിയത്.
