Asianet News MalayalamAsianet News Malayalam

സ്റ്റേറ്റ് ബാങ്കുകളുടെ ലയന നടപടികള്‍ സെപ്റ്റംബറില്‍ തുടങ്ങും

state bank consolidation to begin by coming september
Author
Thiruvananthapuram, First Published May 30, 2016, 2:19 PM IST

ലയന നടപടി സെപ്റ്റംബറില്‍ തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂ‍ര്‍ത്തിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഉന്നതാധികാരസമിതി ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന എസ്ബിടിയെ ലയിപ്പിക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടായി. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കിനെ ഇല്ലാതാക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ദോഷകരമാവുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ ലയനത്തിലൂടെ ബാങ്കിന്റെ കാര്യക്ഷമത വര്‍ധിക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ശാഖകള്‍ വെട്ടിക്കുറക്കിലെന്നും ജീവനക്കാര്‍ക്ക് ജോലി നഷ്‌ടപ്പെടില്ലെന്നും അവര്‍ അറിയിച്ചു.

യോഗം നടക്കുന്ന എകെജി ഹാളിനുമുന്നിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് മലയാളികളുടെ ജനകീയ ബാങ്കായ എസ്ബിടിയെ ഇല്ലാതാക്കുന്നതെന്നായിരുന്നു ജീവനക്കാരുടെ ആക്ഷേപം. എസ്ബിടി റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന് നല്‍കുന്ന വാഹനത്തിന്റെ താക്കോല്‍ദാനം അരുന്ധതി ഭട്ടചാര്യ നര്‍വ്വഹിച്ചു.

Follow Us:
Download App:
  • android
  • ios