തൃശൂര്‍: സംസ്ഥാന കലോത്സവത്തിന്‍റെ സ്വാഗത ഗാനവും നൃത്താവതരണവും തയ്യാറാക്കുന്ന തിരക്കിലാണ് തൃശൂരിലെ അധ്യാപകര്‍. അമ്പത്തിയെട്ടാമത് കലോത്സവത്തിന് 58 സംഗീതാധ്യാപകര്‍ ചേര്‍ന്നാണ് പാട്ട് പാടുന്നത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളാണ് പാട്ടിനൊപ്പം നൃത്തവുമായി വേദിയിലെത്തുക.

 മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എംജി ശ്രീകുമാറാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനത്തിന് നൃത്തശിൽപമൊരുക്കുന്ന കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പരിശീലനവും പൂർത്തിയായി.