Asianet News MalayalamAsianet News Malayalam

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയുയർന്നു

state school kicks start in thrissur
Author
First Published Jan 5, 2018, 11:03 AM IST

തൃശൂര്‍: അമ്പത്തി എട്ടാമത് സംസ്ഥാ സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ കൊടിയേറി. തേക്കിൻകാട് മൈതാനിയിലെ  പ്രധാന വേദിയായ നീർമാതളത്തിന് മുന്നിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാറാണ് പതാക ഉയർത്തിയത്. കലോത്സവത്തില്‍ പങ്കെടുക്കാനുള്ള മത്സരാര്‍ത്ഥികള്‍ എത്തി തുടങ്ങി.

കൗമാരക്കാരുടെ താളവും ആരവങ്ങളും തുടങ്ങാൻ ഇനി മണിക്കൂർ മാത്രം. അഞ്ച് നാൾ നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരി ഒരുങ്ങിക്കഴിഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള സംഘങ്ങളും  രാവിലെ മുതൽ തൃശ്ശൂരിൽ എത്തിത്തുടങ്ങി. കോഴിക്കോട് ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് ആദ്യമെത്തിയത്. കുട്ടികളെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു

ജൈവ പഴങ്ങൾ നൽകിയുള്ള സ്വീകരണം കുട്ടികൾക്കും നല്ല അനുഭവമായി. എണ്ണായിരത്തിലേറെ വരുന്ന കുട്ടികൾക്കും അധ്യാപകർക്കും ഭക്ഷണമൊരുക്കാൻ പാചകപ്പുരയിലെ കലവറയും നിറഞ്ഞു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഊട്ടുപുരയും തയ്യാറായി കഴിഞ്ഞു. കലോത്സവത്തിന്‍റെ വരവറിയിച്ച് കാളവണ്ടിയിൽ പെരുമ്പറകൊട്ടി നഗരത്തെ വലംവെച്ചുള്ള സാംസ്കാരിക വിളംബര ജാഥയിറങ്ങുന്നതോടെ തൃശ്ശൂർ കലോത്സവലഹരിയിലേക്ക് അമരും.

Follow Us:
Download App:
  • android
  • ios